സംസ്ഥാനത്ത് സ്വര്‍ണവിലയും കൂടുന്നു; പവന് 36,200 രൂപയായി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്റെ വില 80 രൂപകൂടി 36,200 രൂപയിലെത്തി. ഗ്രാമിന്റെ വില 4525 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,829.14 ഡോളര്‍ നിലവാരത്തിലാണ്. ഈയാഴ്ചമാത്രം വിലയില്‍ 1.2ശതമാനമാണ് വര്‍ധനവുണ്ടായത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയില്‍ നേരിയ വര്‍ധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,369 നിലവാരത്തിലാണ്.