ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഒ.പി ദിവസങ്ങള്‍ ഇരട്ടിയാക്കി. ഇനി മുതല്‍ ആഴ്ചയില്‍ നാല് ദിവസം ഗൈനക്കോളജി ഒ.പി. പ്രവര്‍ത്തിക്കും. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ആശുപത്രി സൂപ്രണ്ടാണ് ഒ.പി.യുടെ പ്രവര്‍ത്തന ദിവസങ്ങള്‍ വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. താലൂക്ക് ആശുപത്രിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്.
കഴിഞ്ഞയാഴ്ച, ഗൈനക്കോളജി വിഭാഗത്തിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഒ പി ദിവസങ്ങള്‍ വര്‍്ദ്ധിപ്പിച്ച് ഉത്തരവായിരിക്കുന്നത്.
വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഇപ്പോള്‍ ആശ്വാസപരമാകുന്ന നടപടി ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. നിലവില്‍ ചൊവ്വ, വ്യാഴം ദിവിസങ്ങളില്‍ ഉണ്ടായിരുന്ന ഗൈനക്ക് ഓപിയാണ് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ മൂന്ന് ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍മാരുടെ പോസ്റ്റാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ട് ഡോക്ടര്‍മാര്‍നിലവിലുണ്ട്. ഒഴിവിലുള്ള ഒരാള്‍കൂടി അടുത്തദിവസം ചാര്‍ജ്ജെടുക്കുമെന്നാണ് അറിയു്ന്ന്ത്. ഇതോടെ ആഴ്ചയില്‍ ആറ് ദിവസവും ഗൈനക് ഓപി പ്രവര്‍ത്തിപ്പിക്കാനുമാണ് അധികൃതരുടെ തീരുമാനം.നിലവിലെ ഉത്തരവ് പ്രകരാം ഒ.പി.യിലുള്ള ഗൈനക്കോളജിസ്റ്റിനെ, റുട്ടീന്‍ ജോലികള്‍ക്കുശേഷം രണ്ടാമത്തെ ഗൈനക്കോളജിസ്റ്റും ഒ.പി.യില്‍ സഹായിക്കണം. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരുടെ ആഴ്ചയിലുള്ള ഒരു അവധിയൊഴികെയുള്ള മറ്റെല്ലാ അവധികളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേരിട്ടുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ നല്‍കേണ്ടതില്ലെന്ന നിര്‍ദേശവുമുണ്ട്. സാധാരണഗതിയില്‍ 200-നും 300-നും ഇടയില്‍ കുറയാത്ത രോഗികളാണ് താലൂക്ക് ആശുപത്രിയിലെ ഓരോ ഒ.പി.യിലും എത്തുന്നത്. പക്ഷെ ഗൈനക്കോളജിസ്റ്റുമാരുടെ കുറവ് മൂലം പലപ്പോഴും ഒ.പി.യുടെ പ്രവര്‍ത്തനം താളംതെറ്റുകയാണ് പതിവ്. അടുത്തിടെ ഗൈനക്കോളജി ഒ.പി. ടിക്കറ്റ് വിതരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒ.പി.യില്‍ ചികിത്സ നല്‍കുന്ന രോഗികളുടെ എണ്ണം 50 ആയാണ് പരിമിതപ്പെടുത്തിയത്.ഇത് പ്രതിഷേധത്തിന് വഴിവെക്കുകയും യൂത്ത് കോണ്‍ഗ്രസ് നടത്തിയസമരത്തെ തുടര്‍ന്ന് ആര് പേര്‍ റിമാന്റിലാകുകയും ചെയ്തു. ഇവര്‍ചെയ്ത സമരവും ഗൈനക് ഓപിദിവസങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.