വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 8 കിലോഗ്രാം അരി

0

മുന്‍ഗണനേതര വിഭാഗത്തില്‍പെടുന്ന വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 8 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.ഡിസംബറില്‍ 5 കിലോ ആയിരുന്ന അരി വിഹിതം ജനുവരി മുതല്‍ 7 കിലോയാക്കിയിരുന്നു.  92 ലക്ഷത്തില്‍ പരം കാര്‍ഡ് ഉടമകളില്‍ ഏകദേശം 28.30 ലക്ഷം വെള്ള കാര്‍ഡ് ഉടമകളാണ്. ഇവയിലാകെ 1.12 കോടി അംഗങ്ങളുണ്ട്. മുന്‍ഗണനേതര വിഭാഗത്തില്‍പെടുന്ന നീല കാര്‍ഡുകാര്‍ക്ക് 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ഈ മാസവും ലഭിക്കും. പിങ്ക്, മഞ്ഞ കാര്‍ഡിലെ അംഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം സൗജന്യമായി നല്‍കുന്ന 4 കിലോ അരിയും ഒരു കിലോ ഗോതമ്പും ഈ മാസവും തുടരും.മാര്‍ച്ചില്‍ 16.68 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയില്ല. ആകെയുള്ള 92.19 ലക്ഷം കാര്‍ഡ് ഉടമകളില്‍ 75.51 ലക്ഷം പേരാണ് (81.90%) റേഷന്‍ വാങ്ങാന്‍ എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!