അമ്പലവയലില്‍ മദ്യപിച്ച് വാഹനമോടിച്ച് രണ്ടിലേറെ വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയ വാഹനത്തെ കല്‍പ്പറ്റ കൈനാട്ടി ജംഗ്ക്ഷനില്‍ വച്ച് പിടികൂടി.വാഹനത്തെ പിന്‍തുടര്‍ന്ന് പോയ നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവറായ കല്‍പ്പറ്റ സ്വദേശി നവീന്‍ കുമാറിനെതിരെ പോലീസ് കേസെടുത്തു.ഇന്നലെ വൈകീട്ട് 9 മണിയോടെയാണ് സംഭവം.
അമ്പലവയല്‍ ചുള്ളിയോട് റോഡിലെ ആനപ്പാറ വളവില്‍വച്ച് രണ്ട് വഹനങ്ങളില്‍ തട്ടി അമിതവേഗത്തില്‍ പോയ ആള്‍ട്ടോ കാറാണ് നിര്‍ത്താതെ പോയത്. പ്രദേശവാസികള്‍ ആമ്പലവയല്‍ ടൗണിലും പോലീസ് സ്റ്റേഷനിലും വിവരമറിയിച്ച് അമ്പലവയല്‍’ ടൗണില്‍ വാഹനം തടയാനുള്ള ശ്രമം നടത്തിയെങ്കിലും അപകടകരമാം വിധത്തില്‍ ഡ്രൈവര്‍ വാഹനമോടിച്ച് കടന്നുകളയുകയായിരുന്നു. ഇതിനിടയില്‍ വാഹനം തട്ടി അമ്പലവയല്‍ സ്വദേശിക്ക് ുു റഫിക്കിന് പരിക്കുപറ്റി. പിന്നീട് നാട്ടുകാര്‍ മീനങ്ങാടി കല്‍പറ്റ പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്ന് വാഹനത്തെ കല്‍പ്പറ്റ കൈനാട്ടി ജംക്ഷനില്‍വച്ച് വാഹനം കുറുകെയിട്ട് പിടികൂടിയത്.
മെഡിക്കല്‍ പരിശോധനയില്‍ ഡ്രൈവര്‍ ഉയര്‍ന്ന അളവില്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചുള്ളിയോട് സ്വദേശിയായ വാഹനത്തിന്റെ ഡ്രൈവര്‍ നവീന്‍ കുമാറിനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു.