ഇഷ്ടടീമുകളെയും താരങ്ങളുടെയും കളിമികവ് നേരിട്ട് കാണാന്‍ ഖത്തറിലേക്ക് പറക്കുകയാണ് ചുള്ളിയോട്ടെ ഒരുകൂട്ടം ഫുട്ബോള്‍ പ്രേമികള്‍.ചുള്ളിയോട് നിന്നും 12 പേരാണ് ശനിയാഴ്ച ഖത്തറിലേക്ക് പോകുന്നത്. എല്ലാവരും പലടീമുകളുടെയും ആരധകരാണ്.മൂന്ന് മത്സരങ്ങള്‍ക്കുളള ടിക്കറ്റാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അതിലൊന്ന് ബ്രസീലും കാമറൂണും തമ്മിലുളള പോരാട്ടമാണ്. എന്നാല്‍ ഫുട്ബോള്‍ എന്ന ഒറ്റവികരമാണ് ഖത്തറിലെ ഫുട്ബോള്‍ രാവുകളിലേക്ക് ഇവരെ എത്തിക്കുന്നത്.
2018ലെ ലോകകപ്പിന് ശേഷം ഉണ്ടായ ആഗ്രഹം. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഒരുരാജ്യമായ ഖത്തറില്‍ അടുത്ത ഫുട്ബോള്‍ മാമാങ്കത്തിന് പന്തുരുളുമ്പോള്‍ തങ്ങള്‍ക്കും കാണണമെന്ന് അതിയായമോഹം. അങ്ങനെ ഫുട്ബോളിനെ പ്രേമിക്കുന്ന ചുള്ളിയെടെന്ന കൊച്ചുഗ്രാമത്തില്‍ 12പേര്‍ ഫണ്ട് സമ്പാദിച്ച് ബാങ്കില്‍ നിക്ഷേപിച്ചുതുടങ്ങി. ഒടുവിലിതാ ആഗ്രഹ പൂര്‍ത്തീകരണമെന്നോണം ആസംഘം ശനിയാഴ്ച ഇ്ഷ്ടടീമുകളും താരങ്ങളും നിറയുന്ന ഖത്തറിന്റെ ഫുട്ബോള്‍ രാവുകളിലേക്ക് പറക്കാന്‍ പോകുകയയാണ്.
മെസ്സിയും, നെയിമറും, ക്രിസിറ്റ്്യാനോ റൊണാള്‍ഡോയും, തോമസ് മുള്ളറുമെല്ലാം മാറ്റുരയ്ക്കുന്ന മൈതാനങ്ങളിലെ വേദികളിലിരുന്ന് ഇവരുടെ കളി വൈഭവം നേരിട്ട് കാണാമെന്ന ത്രില്ലിലാണ് എല്ലാവരും. മൂന്ന് മത്സരങ്ങള്‍ക്കുളള ടിക്കറ്റാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അതിലൊന്ന് ബ്രസീലും കാമറൂണും തമ്മിലുളള പോരാട്ടമാണ്. കൂടുതല്‍ മത്സരങ്ങള്‍ക്കുളള ടിക്കറ്റിനായി ശ്രമം സംഘം നടത്തുന്നുണ്ട്. പ്രവാസി മലയാളികളുടെ സഹായമുളളതിനാല്‍ യാത്രാചിലവും ടിക്കറ്റും താമസവും ഉള്‍പ്പടെ ഒരു ലക്ഷം രൂപയാണ് ഒരാള്‍ക്കുള്ള ചിലവ്. ഏത് ടീം കപ്പുയര്‍ത്തിയാലും മറക്കാനാകാത്ത ഒരുപിടി നല്ല ഓര്‍മ്മകളുമായി തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ശനിയാഴ്ച ഖത്തിറിലേക്ക് പറക്കുന്നത്.