ഇരുളം ഗവ: മൃഗാശുപത്രിയില്‍ഡോക്ട്ട്ടറെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ഇരുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷകര്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ചും,ധര്‍ണ്ണയും സംഘടിപ്പിച്ചു. മാസങ്ങളായി ഇവിടെ ഡോക്ട്ടര്‍ ഇല്ല.100 കണക്കിന് ക്ഷീര കര്‍ഷകരും,മറ്റ് വളര്‍ത്ത് മൃഗങ്ങളെ വളര്‍ത്തി ഉപജീവനം നടത്തുന്ന ഇരുളം മേഖലയിലെ കര്‍ഷകരും ദുരിതത്തിലാണ്.നിലവിലുണ്ടായിരുന്ന ഡോക്ട്ര്‍ സ്ഥലം മാറി പോയതാണ് പ്രതിസന്ധിക്ക് കാരണം പകരം ഡോക്ട്ടറെ നിയമിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഒരു നടപടിയും സ്വികരിക്കാത്തതില്‍ പതിഷേധിച്ചും,ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കണമെന്നുമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് സമരം നടത്തിയത് . ഇരുളം ടൗണില്‍ നിന്നും പ്രകടനമായി എത്തിയ സമരക്കാരെ പോലീസ് ആശുപത്രിക്ക് മുമ്പില്‍ തടഞ്ഞു. തുടര്‍ന്ന് സമരം.ജില്ലാ യു ഡി എഫ് കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . എന്‍ എം രംഗനാഥന്‍ ,പി എം സുധാകരന്‍ . ഐ കെ മണി , എം എസ് പ്രഭാകരന്‍ , കെ കെ മോഹന്‍ദാസ് , ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.