സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. എറണാകുളത്തും മലപ്പുറത്തും പ്രതിദിന കേസുകളുടെ എണ്ണം 4500ലേക്ക് എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടുദിവസത്തെ കണക്കില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. രണ്ടാം തരംഗത്തില്‍ മരണനിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ രോഗവ്യാപന നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമാണ്. മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് ശേഷം വിലയിരുത്തലുകള്‍ നടത്തിയായിരിക്കും ലോക്ക്ഡൗണ്‍ തുടരണോ എന്ന് തീരുമാനിക്കുക.
അതേസമയം ഇന്നലെ 79 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതാദ്യമായാണ് മരണനിരക്ക് 70ന് മുകളിലെത്തുന്നത്. മെയ് 11 വരെ 640 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.