ആയങ്കി കുടുംബ സംഗമം നടത്തി
വയനാട്ടിലെ പുരാതന കുടുംബങ്ങളിലൊന്നായ ആയങ്കി കുടുംബ സംഗമം നടത്തി. മാനന്തവാടി സെന്റ് തോമസ് പാരീഷ് ഹാളില്‍ നടന്ന സംഗമം സിനിമാതാരവും മുന്‍ മിസ്റ്റര്‍ ഇന്ത്യയും ആയങ്കി കുടുംബം സംഘാടക സമിതി അംഗവുമായ അബു സലീം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ആയങ്കി അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി, കെ.എം. ദേവസ്യ മുഖ്യാഥിതി ആയിരുന്നു. റഷീദ് ഗസ്സാലി കൂളിവയല്‍ മുഖ്യ പ്രഭാഷണം നടത്തി, സി. കുഞ്ഞബ്ദുള്ള, പള്ളി വികാരി മോന്‍സി ജേക്കബ് മണ്ണി തോട്ടത്തില്‍ ഉസ്മാന്‍ അത്തോളി, ആയങ്കി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബാഗങ്ങളുടെ കലാകായിക പരിപാടികളും മ്യൂസിക്ക് നൈറ്റും നടന്നു.