ഛത്രപതി അക്ഷയശ്രീ പുരുഷ സ്വാശ്രയ സംഘം വാര്‍ഷികാഘോഷം
തലപ്പുഴ പുതിയിടം ഛത്രപതി അക്ഷയശ്രീ പുരുഷ സ്വാശ്രയ സംഘം ഒന്നാം വാര്‍ഷികം ആഘോഷിച്ചു. പുതിയിടം നടുവീട്ടില്‍ മോഹനന്റെ വീട്ടില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എ.സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗം സി. പ്രസാദ്, മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ സെക്കീന ഹംസ, കെ.ടി.സനീഷ്, കെ. റെനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.