യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
മുട്ടില്‍ മണിമലകുന്ന് വേങ്ങചോല ബാബു – ഗീത ദമ്പതികളുടെ മകന്‍ മഹേഷ് (23) ആണ് മരിച്ചത്. കാട്ടിക്കുളം മുള്ളന്‍കൊല്ലി ഓലഞ്ചേരിയിലെ ബന്ധു വീടിന് സമീപത്തെ കുളത്തിലാണ് മഹേഷ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം കുളത്തില്‍ കാണാതായ മഹേഷിനെ മാനന്തവാടി ഫയര്‍ഫോഴ്സും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.