പനമരം ചെറിയപാലത്തിന് ശാപമോക്ഷം
പനമരം ചെറിയപാലത്തിന് ശാപമോക്ഷം, പുതിയപാലം നിര്‍മ്മിക്കാന്‍ നബാര്‍ഡ് 10 കോടി അനുവദിച്ചു. ഈമാസം 19ന് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിടും.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പാലത്തിന്റെ പ്രാധാന സ്ലാബുകളുടെ കമ്പികള്‍ ദ്രവിച്ച് പോവുകയും കൈവരികള്‍ ഇല്ലാതാവുകയും ചെയിതിരുന്നു. മഴക്കാലത്ത് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ സംരക്ഷണഭിത്തികള്‍ അടര്‍ന്ന് പുഴയിലേക്ക് പതിച്ചു. പാലം പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന്റെ ഫലമായാണ് പാലപണിയാന്‍ നടപടിയായത്. പാലത്തിന്റെ ശോച്യാവസ്ഥ വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 11 മീറ്റര്‍ വീതിയിലാണ് പുതിയ പാലം പണിയുന്നത് .ഗതാഗത തടസ്സം ഒഴിവാക്കാന്‍ പഴയ പാലത്തിനേട് ചേര്‍ന്നാണ് പുതിയ പാലം നിര്‍മ്മിക്കുകയെന്ന് ് അധികൃതര്‍ അറിയിച്ചു. പുതിയ പാലം യാദാര്‍ഥ്യമാകുന്നതോടെ പഴയപാലത്തിലൂടെയുള്ള യാത്ര നിരോധിക്കും.