സുല്‍ത്താന്‍ ബത്തേരി: ഗുണ്ടല്‍പ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി വീട്ടില്‍, നിഹാല്‍ മുസ്തഫ അഹമ്മദ്(22), പന്നിയങ്കര, പടിഞ്ഞാറെത്തോപ്പിലകം വീട്ടില്‍ പി.ടി. അബ്റാര്‍ അബ്ദുള്ള(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്. മുത്തങ്ങ ചെക്ക്പോസ്റ്റില്‍ വെച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്.19.55 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.എസ്.ഐ സി.എം. സാബു,സിവില്‍ പോലീസ് ഓഫിസര്‍മാരായ വരുണ്‍,നിയാദ്,സജീവന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.