മാനിനെ വേട്ടയാടി കറിവെച്ചു 4 പേർ പിടിയിൽ

0

സുൽത്താൻബത്തേരി: വയനാട് വന്യജീവിസങ്കേതത്തിൽ മാനിനെ വേട്ടയാടിയ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂൽപ്പുഴ മുക്കുത്തികുന്ന്്്് പുളിക്കചാലിൽ പി.എസ്. സുനിൽ(59), തടത്തിൽചാലിൽ റ്റി.എസ്.സന്തോഷ്( 56), പുത്തൂർകൊല്ലി പി.കെ രാധാകൃഷ്ണൻ(48), വാളംവയൽ ബി.എം ശിവരാമൻ(62) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. സുനിലിന്റെ വീട്ടിൽവെച്ച്്്് മാനിറച്ചി കറിവെക്കുന്ന സമയത്താണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന്് ഉച്ചയോടെ നാലുപേരും പിടിയിലാകുന്നത്. ഇവിടെ നിന്ന് പാചകം ചെയ്ത് ഇറച്ചിയും ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും ആയുധങ്ങളും കണ്ടെടുത്തു.
മുത്തങ്ങ റെയിഞ്ചിൽ തോട്ടാമൂള ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയായ നായ്ക്കൾ ഓടിച്ചുകൊണ്ടുവന്ന മാൻ ചെറിയപരുക്കുകളോടെ പ്രദേശത്ത് തന്നെ നിന്നിരുന്ന മാനിനെ പിടിയിലായ നാൽവർസംഘമെത്തി മാനിനെ പിടികൂടി കൊന്ന്് ഇറച്ചിയാക്കി കറിവെക്കുകയായിരുന്നുവെന്നാണ് വനംവകുപ്പ് പറയുന്നത്്. മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ്കുമാർ, തോട്ടാമൂല് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ മുരളീധരൻ എന്നിവർ ചേർന്നാണ് നാലുപേരെയും പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!