ആശുപത്രികളില്‍ കൂടുതല്‍ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്

0

കോവിഡ് സമ്പര്‍ക്കം വ്യാപനവും ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകളും കൂടുന്ന സാഹചര്യത്തില്‍ ആന്റിജന്‍ പരിശോധനയ്ക്കും മറ്റു ചികിത്സാ ആവശ്യങ്ങള്‍ക്കും ആശുപത്രിയില്‍ എത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് വാര്‍ഡിലും ആശുപത്രിയില്‍ എത്തുന്നവര്‍ വാര്‍ഡിലും ഓഫീസിലും ഫാര്‍മസിയിലുമൊക്കെ നടത്തുന്ന അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്ന്  അധികൃതര്‍.

സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയുള്ള ചെറിയ അശ്രദ്ധ പോലും വലിയ അപകടം ക്ഷണിച്ചു വരുത്താം. സമ്പര്‍ക്ക വ്യാപനം കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്വാറന്റീനില്‍ കഴിഞ്ഞവരാണ് അധികവും ആന്റിജന്‍ പരിശോധനയ്ക്കായി എത്തുന്നത്. ആശുപത്രിയില്‍ എത്തിയ ശേഷം പലരും ഒപിയിലും ഫാര്‍മസിയിലും ലാബ് പരിസരങ്ങളിലും വാര്‍ഡുകളിലും ഒക്കെ അനാവശ്യ സന്ദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചാല്‍ അവര്‍ നില്‍ക്കുന്നിടത്ത് എത്തിച്ചുകൊടുക്കും.

അനാവശ്യ സമ്പര്‍ക്കം ഒഴിവാക്കണം. ആര്‍ ടി പി സി ആര്‍ ടെസ്റ്റിനായി സാമ്പിള്‍ എടുത്തവര്‍ പരിശോധനാഫലം വരുന്നതിന് മുമ്പായി പുറംലോകവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും വൈറസ് വ്യാപനത്തിന് കാരണമായിട്ടുണ്ട്. ആര്‍ ടി പിസിആര്‍ ഫലം വരുന്നതുവരെ അവര്‍ നിര്‍ബന്ധമായും വീടുകളില്‍ കഴിയേണ്ടതാണ്. ആരോഗ്യവകുപ്പിന് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മേപ്പാടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷാഹിദ് ആവശ്യപ്പെട്ടു. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവമായി കണ്ടില്ലെങ്കില്‍ സമൂഹം വലിയ വില കൊടുക്കേണ്ടി വരുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!