തൃശൂരില്‍ നടക്കുന്ന കേരള പ്രവാസി സംഘത്തിന്റെ ആറാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ സമ്മേളനം മെയ് ഏഴിന് ബത്തേരി ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എം സി അബു, സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി, ഇഎംപി അബൂബക്കര്‍ എന്നിവര്‍ പങ്കെടുക്കും.കണ്‍വീനര്‍ കെ കെ നാണു, സംസ്ഥാന പ്രസിഡന്റ് എം സി അബു, ജില്ലാ പ്രസിഡന്റ് കെ ടി അലി, ബത്തേരി ഏരിയ സെക്രട്ടറി സരുണ്‍മാണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രവാസി മേഖലയിലും സമൂഹത്തിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള പ്രവാസികളെ ആദരിക്കും. ജില്ലയിലെ മൂന്ന് ഏരിയ കമ്മിറ്റിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 90 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ റഷീദ് കൂരിയാടന്‍ പ്രവാസി സാമൂഹിക പുരസ്‌കാരത്തിന് സുല്‍ത്താന്‍ ബത്തേരി നഗരസഭയെയും, പ്രഥമ അയൂബ് കടല്‍മാട് പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഷാദ് ബത്തേരിയെയും തിരഞ്ഞെടുത്തു.