അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഉപാധിരഹിത പെന്‍ഷന്‍ നല്‍കണമെന്ന് കേരള പ്രവാസി സംഘം ബത്തേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസി പുനരധിവാസ പദ്ധതി ധനസഹായം നല്‍കുന്നതില്‍ വിമുഖത കാണിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നും,സുല്‍ത്താന്‍ ബത്തേരിയില്‍ ഗവ. കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.അമ്പലവയലില്‍ നടന്ന പ്രവാസി സംഘം ഏരിയ സമ്മേളനം സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വി സാമുവല്‍ അധ്യക്ഷത വഹിച്ചു.പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം സി അബു മുഖ്യപ്രഭാഷണം നടത്തി.
സംഘാടക സമിതി ചെയര്‍മാന്‍ എ രാജന്‍, ഏരിയ സെക്രട്ടറി സരുണ്‍ മാണി എന്നിവര്‍ പങ്കെടുത്തു.