ഗ്രന്ഥാലയത്തിന്റെ കെട്ടിടോദ്ഘാടനം നവംബര്‍ 20 ന്
മാനന്തവാടി ചൂട്ടക്കടവ് ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ കെട്ടിടോദ്ഘാടനം നവംബര്‍ 20 ന് നടക്കും. ഗ്രാമോത്സവം എന്ന പേരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചൂട്ടക്കടവ്, പരിയാരം കുന്ന്, ചെറുപുഴ പ്രദേശവാസികളുടെ സാംസ്‌കാരിക കേന്ദ്രമാണ് ഇ.എം.എസ് ഗ്രന്ഥാലയം. ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും തുക ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
നവംബര്‍ 20 ഉച്ച കഴിഞ്ഞ് 3 മണിക്ക് ഒ ആര്‍ കേളു എം എല്‍ എ കെട്ടിടം ഉദ്ഘാടനം ചെയ്യും. കെട്ടിടോദ്ഘാടനത്തിന് മുന്നോടിയായി വിവിധ കലാ കായിക സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കിയ ഗ്രാമോത്സവും സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി രാജന്‍, കെ ടി ബിനു, എന്‍ യു ജോണ്‍ , രമാപീതാംബരന്‍ , അനിതാ വി കെ , റെജീന തുടങ്ങിയവര്‍ പങ്കെടുത്തു.