സ്മൃതി ഇറാനിയുമായി വിമന്‍ ചേംബര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായി വിമന്‍ ചേംബര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി.ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ സി.ഇ.ഓ ആയി വനിതാ ഓഫീസറെ നിയമിക്കണമെന്നും,ഗ്രാമീണ വനിത സംരംഭകരെ പരിശീലിപ്പിക്കാനുള്ള സംഘടനയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗികാരം നല്‍കണമെന്നും ഇവര്‍ കേന്ദ്ര മന്ത്രിയോടാവശ്യപ്പെട്ടു.വിമന്‍ ചേംബര്‍ ഭാരവാഹികള്‍വയനാട് ജില്ലയുമായി ബന്ധപ്പെട്ട ആറിന നിര്‍ദേശങ്ങള്‍മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു.വിമന്‍ ചേംബര്‍ ഭാരവാഹികളായ ബിന്ദു മില്‍ട്ടണ്‍,അന്ന ബെന്നി,നിഷ ബിപിന്‍,ബീന സുരേഷ്,ബിന്ദു ബെന്നി,പത്മിനി ചക്രപാണി എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്.
ജില്ലയില്‍ സംഘടനാ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമീണ സംരംഭക പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗികാരം വിമന്‍ ചേംബര്‍ അഭ്യര്‍ത്ഥിച്ചു. അഞ്ചു വര്‍ഷം കൊണ്ട് ആയിരം ഗ്രാമീണ വനിത സംരംഭകരെ പരിശീലിപ്പിക്കാനുള്ള പതിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗികാരത്തിനായി സംഘടന അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.വൈത്തിരി, കല്‍പ്പറ്റ, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ആധുനിക ലേഡീസ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുക, കല്‍പ്പറ്റയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപതി സ്ഥാപിക്കാന്‍ ഇടപെടുക, വനിത സംരംഭകര്‍ക്കും വനിതകള്‍ നേതൃത്വം കൊടുക്കുന്ന എഫ്.പി ഓ കള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടപെടുക ,
വയനാട് ജില്ലയില്‍ നടപ്പാക്കാന്‍ പോകുന്ന ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ നടത്തിപ്പിന് വനിതാ ചീഫ് എക്‌സിക്യൂട്ടീവി ഓഫീസറെ നിയമിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ സംഘടന കേന്ദ്ര മന്ത്രിക്കു മുന്നാകെ സമര്‍പ്പിച്ചു.