ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ജില്ലാ ജനമൈത്രി പോലീസിന്റെയും സെന്റ് ജോണ്‍സ് ആംബുലന്‍സ് സംഘടനയുടെ ആഭിമുഖ്യത്തില്‍ തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സൈബര്‍ വിഷയവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ഡി.വൈ.എസ്.പി. പ്രിന്‍സ് അബ്രഹാം ക്ലാസ്സ് എടുത്തു. പ്രിന്‍സിപ്പാള്‍ സി.പി സലീം അധ്യക്ഷത വഹിച്ചു. കെ.പി. റെജി, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.