അഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നടന്ന രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പിന് സമാപനം. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു. രാജ്യാന്തരതലത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇറാന്‍ സ്വദേശി ഫറാസ് ഷോക്രി ജേതാവായി. ഒരു മണിക്കൂര്‍ 43 മിനുട്ട് 29 സെക്കന്റ് കൊണ്ടാണ് 8 ലാപ്പ് പൂര്‍ത്തിയാക്കിയത്. രണ്ടാം സ്ഥാനം ഇറാന്‍ സ്വദേശി പര്‍വീസ് മര്‍ദാനി കരസ്ഥമാക്കി. ദേശീയ പുരുഷന്‍മാര്‍ക്കുള്ള മത്സരത്തില്‍ കര്‍ണ്ണാടക സ്വദേശി കിരണ്‍ കുമാര്‍ രാജു കെ ഒരു മണിക്കൂര്‍ 58 മിനുട്ട് 23 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി ജേതാവായി. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ദേവേന്ദ്രകുമാറിനാണ് രണ്ടാം സ്ഥാനം. എം.ടി.ബിയില്‍ ആദ്യമായി ആരംഭിച്ച ദേശീയ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രണിത സോമന്‍ ഒരു മണിക്കൂര്‍ 2 മിനുട്ട് കൊണ്ട് 4 ലാപ്പ് പൂര്‍ത്തിയാക്കി ജേതാവായി. ആതിഥേയ സംസ്ഥാനമായ ലിഡിയ എം സണ്ണി രണ്ടാം സ്ഥാനം നേടി.