കാര്‍ഷികോല്‍പ്പന്നങ്ങളുടെ തറവിലയും ഉല്‍പാദന ക്ഷമതയും കൂട്ടണം ഡോ. തോമസ് ഐസക്

0

കര്‍ഷകര്‍ക്ക് വരുമാനം വര്‍ദ്ധിക്കണമെങ്കില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ തറവിലയും ഉല്‍പാദന ക്ഷമതയും കൂട്ടണമെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗവും മുന്‍ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ. തോമസ് ഐസക്.ഇതിനായി സര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ നിക്ഷേപം നടത്തണമെന്നും വയനാടിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജ് ഇത്തരത്തിലുള്ളതാണന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ജില്ലാസമ്മേളനത്തിനുമുന്നോടിയായി സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന വയനാട് വികസനസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെമിനാര്‍ ഉല്‍ഘാടനം ചെയ്യുമ്പോഴാണ് കര്‍ഷകര്‍കരുടെ വരുമാനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ തറവിലയുംഉല്‍പ്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കണമെന്ന് മുന്‍ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞത്. ഇതിനായി സര്‍ക്കാര്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തണം. കര്‍ഷകരുടെ കൂട്ടായ്മ, കമ്പനി എന്നിവ രൂപീകരിച്ചും പൊതുമേഖല സ്ഥാപനങ്ങള്‍ വഴിയും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കുകയും വേണം. ഇതുവഴി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി വര്‍ദ്ധിപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ നിലപാടുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ഇതിന് ഘടക വിരുദ്ധമായാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്കുമുന്നിലേക്ക് വലിച്ചെറിയുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കര്‍ഷക സമരം തീര്‍ന്നതുകൊണ്ടുമാത്രം കാര്‍ഷിക പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലന്നും കേരളം കാര്‍ഷികമേഖലയില്‍ നടപ്പാക്കുന്ന മോഡല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. എം എസ് വിശ്വനാഥന്‍ അധ്യക്ഷനായി. സിപിഐഎം ജില്ലാസെക്രട്ടറി പി ഗഗാറിന്‍, സി കെ ശശീന്ദ്രന്‍, വി വി ബേബി, സി കെ സഹദേവന്‍, പി ആര്‍ ജയപ്രകാശ്, സുരേഷ് താളൂര്‍, കെ സി റോസകുട്ടി, ടി കെ രമേശ്, കെ ഷമീര്‍, കുഞ്ഞുമോള്‍, പി കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!