ജില്ലാ സ്‌കൂള്‍ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു

0

ഡിസംബര്‍ 6 മുതല്‍ 9 വരെ കണിയാരം ജി.കെ.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന 43-ാമത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലാമേളയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.ഒ.ആര്‍.കേളു എംഎല്‍എ ചെയര്‍മാനും ഡി.ഡി. ഇ.കെ ശശി പ്രഭ കണ്‍വീനറും ഡി ഡി ഒ കെ.സുനില്‍ കുമാര്‍ ട്രഷററുമായിട്ടുള്ള ജനറല്‍ കമ്മറ്റിയും 16 സബ് കമ്മറ്റികളുമാണ് രൂപീകരിച്ചത്.കണിയാരം ഫാദര്‍ ജി.കെ.എം സ്‌കൂള്‍ , കണിയാരം ടി.ടി.ഐ. എന്നിവടങ്ങളിലാണ് മേള നടക്കുക.മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ.രത്‌നവല്ലി അദ്ധ്യക്ഷയായിരുന്നു. ഒ.ആര്‍.കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ജനപ്രതിനിധികളായ വിപിന്‍ വേണുഗോപാല്‍, പി.വി. ജോര്‍ജ് ഷൈനി ജോര്‍ജ്,പി കല്യാണി, എ ബാലന്‍, റവ.ഫാദര്‍ ജോസഫ് കുമ്പളക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എന്‍.പി.മാര്‍ട്ടിന്‍ സ്വാഗതം പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!