വികാസ് 23 സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നവംബര്‍ 4 ന്

0

മാനന്തവാടി നഗരസഭ 27-ാം വാര്‍ഡ് എരുമത്തെരുവ് ഡിവിഷന്‍ ചൂട്ടക്കടവില്‍ വികാസ് 23 സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം നവംബര്‍ 4 ന്. ഉച്ചയ്ക്ക് 2 മണിക്ക് ചൂട്ടക്കടവ് അങ്കണ്‍വാടിക്ക് സമീപം നടക്കുന്ന ്പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി.ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചൂട്ടക്കടവ് കുടിവെള്ള പദ്ധതി, സാംസ്‌ക്കാരിക നിലയം, നവീകരിച്ച അങ്കണ്‍വാടി എന്നിവയുടെ ഉദ്ഘാടനമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വ്വഹിക്കുക.എരുമത്തെരുവ് ഡിവിഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കാനിരിക്കുന്നതുമായ പദ്ധതികളാണ് ‘വികാസ് 23 ‘ എന്ന പേരില്‍ നടപാക്കുന്നതെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി.ജോര്‍ജ്ജ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍ ആലിക്കല്‍, റോയി ജോണ്‍, കെ.ജെ.എബ്രഹാം, ഷീജ വിനോദന്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!