രണ്ടാഴ്ചയോ അതിലധികമോ ദിവസങ്ങളിലേക്ക് വാക്‌സിനേഷന് മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സീന്‍ ലഭ്യത കുറയുന്ന പക്ഷം ചില ദിനങ്ങളില്‍ കുത്തിവയ്പ് മുടങ്ങാന്‍ ഇടയുണ്ടെന്നു ആരോഗ്യ വകുപ്പു പറയുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെങ്കിലും വാക്‌സിന്‍ ലഭ്യത കുറവായതിനാല്‍ എത്രത്തോളം പ്രായോഗികമാകുമെന്ന് വ്യക്തമല്ല. വാക്‌സിനേഷന്റെ തലേദിവസം നിശ്ചിത സമയത്ത് ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങുന്ന രീതിയാണു നിലവിലുള്ളത്. കോട്ടയം പോലെ ചില ജില്ലകള്‍ പുതിയ ക്രമീകരണത്തിലേക്കു മാറുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മിക്ക ജില്ലകളും നിലവിലെ രീതി തുടര്‍ന്നേക്കും.
ആദ്യ ഡോസ് എടുക്കേണ്ടവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങും രണ്ടാം ഡോസിന് എസ്എംഎസ് വഴി വിവരം അറിയിക്കാനുമുള്ള സംവിധാനമാണ് പരിഗണനയില്‍. സ്റ്റോക്ക് തീരുന്നതു മൂലം ഏതെങ്കിലും ദിവസം വാക്‌സിനേഷന്‍ നടക്കാതിരുന്നാല്‍ മാധ്യമങ്ങളിലൂടെ വിവരം മുന്‍കൂട്ടി അറിയിക്കും.
18+ സ്ലോട്ടുകളില്‍ വര്‍ധന
18 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള സൗജന്യ സ്ലോട്ടുകളുടെ എണ്ണത്തില്‍ വര്‍ധന. ആദ്യ ദിനം 5,062 ഫസ്റ്റ് ഡോസ് സ്ലോട്ടുകളാണ് ബുക്കിങ്ങിന് എത്തിയതെങ്കില്‍ ഇന്നലെ വൈകിട്ട് 7 വരെ മാത്രം 22,005 സ്ലോട്ടുകള്‍ എത്തി. സ്ലോട്ട് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ൗിറലൃ45.ശി വെബ്‌സൈറ്റിന്റെ കണക്കാണിത്.
കഴിഞ്ഞ ദിവസം വരെ മുന്‍ഗണനയുള്ളവര്‍ക്കു മാത്രമായിരുന്നു സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ സൗജന്യ വാക്‌സിനേഷന്‍. ഈ മുന്‍ഗണന നിലനിര്‍ത്തിക്കൊണ്ടുതന്നെ 18 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെ വാക്‌സീന്‍ ലഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴി ബുക്ക് ചെയ്യണം.