സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ വിധിയില്‍നിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും ഒഴിവാക്കണമെന്ന കേരളത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാനത്തിന്റെ നിലപാട് പൂര്‍ണമായും ശരിയാണെന്ന് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പ്രതികരിച്ചെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധങ്ങളും തുടങ്ങിയത്.ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള എല്ലാ ഇടപെടലും സംസ്ഥാനം സ്വീകരിക്കും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഭൂപേന്ദര്‍ യാദവ് ട്വീറ്റുചെയ്തു.
വയനാട്ടിലെ വിവിധ സംഘടനകളും പഞ്ചായത്തുകളും നടത്തിയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കു ശേഷമാണ് കരട് ചര്‍ച്ചചെയ്ത് നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ അറിയിക്കാനുള്ള നടപടികള്‍ തുടങ്ങിയത്.സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍വരെ പരിസ്ഥിതിലോല മേഖലയെന്ന വിധിയില്‍ ഇളവുതേടി സംസ്ഥാനം സുപ്രീംകോടതിയില്‍ ഭേദഗതി ഹര്‍ജി സമര്‍പ്പിക്കും. ഞായറാഴ്ച വീണ്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ദില്ലിയില്‍ എത്തി ചര്‍ച്ച നടത്തും, ശേഷം കോടതിയില്‍ ഹര്‍ജി നല്‍കും. ഇപ്പൊള്‍ ശുഭ പ്രതീക്ഷ ആണ് ഉള്ളത് . ആഗസ്റ്റ് 12ന് കേന്ദ്ര പരിസ്ഥിതി മന്ത്രി കേരളത്തില്‍ വരുന്നുണ്ടെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. തിങ്കളാഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.സുപ്രീംകോടതിയില്‍ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിര്‍ദിഷ്ട പരിസ്ഥിതിലോല മേഖലകളില്‍ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന നിവേദനം കേന്ദ്രമന്ത്രിക്ക് കൈമാറി. കേരളത്തിലെ 22 ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിസരങ്ങളിലുള്ള ജനവാസകേന്ദ്രങ്ങളുടെയും കൃഷിഭൂമികളുടെയും ഭൂപടങ്ങള്‍ ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ടും കൈമാറി.