സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

0

ജില്ലയില്‍ നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചതായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.സുല്‍ത്താന്‍ ബത്തേരി സബ്ബ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.സര്‍വ്വീസിനെ ബാധിക്കാത്ത രീതിയില്‍ വാഹനങ്ങള്‍ ചെക്കിംഗ് നടത്തുമെന്നും, റൂട്ട് പതിപ്പിച്ച ഐഡി കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണ്ടാ എന്നും ചര്‍ച്ചയില്‍ തീരുമാനം. വയനാട് ആര്‍ടിഒ മോഹന്‍ദാസ് , മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജ്, ഉമ്മര്‍,അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി കെ ഹരിദാസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് റാം മറ്റ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!