സംരക്ഷണ ഭിത്തി നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടി വേണം

0

പടിഞ്ഞാറത്തറയിലെ നാഗത്തിങ്കല്‍ കാവിനടുത്ത് എലന്തയില്‍ സുലൈമാനും, ഭാര്യയും, പ്രായമായ ഉമ്മയും താമസിക്കുന്ന വീട്. വീടിനു തൊട്ടടുത്തായി ഒരു തോടും ഉണ്ട്. വീടിന്റെ അരികിലുള്ള മണ്ണിടിഞ്ഞു തോടിലേക്ക് പതിക്കുന്നതാണ് ഇവരെ ആശങ്കയിലാക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ അവസ്ഥ ഇപ്പോള്‍ കൂടിയിട്ടുണ്ട്. കാരണം ബാണാസുര ജല അതോറിറ്റിയുടെ കനാല്‍ പോകുന്നത് സുലൈമാന്റെ വീടിന്റെ മുന്നിലൂടെയാണ്.അതിനാല്‍ വീട് മുന്നോട്ട് മാറ്റി സ്ഥാപിക്കാനും സാധ്യമല്ല. കനാല്‍ പണി നടത്തുമ്പോഴുള്ള പ്രഹരവും, വലിയ വാഹനകളുടെ പോക്കുമാണ് സ്ഥിതി മോശമാകാന്‍ കാരണം. തോടിനു കുറുകെ പുതിയ കനാല്‍ വന്നതോടെ വെള്ളത്തിന്റെ ശക്തിയും കൂടിയിട്ടുണ്ട.് ഇത് അപകട സാധ്യത കൂട്ടുന്നു.തോടിനരികെ വീടിനോട് ചേര്‍ന്ന സംരക്ഷണ ഭിത്തി വേണമെന്നുള്ളതാണ് ഇവരുടെ ആവശ്യം. പഞ്ചായത്തില്‍ അപേക്ഷവച്ച് ബോര്‍ഡ് മീറ്റിങ്ങില്‍ പാസ്സ് ആയതായി മെമ്പര്‍ അറിയിച്ചിട്ടുണ്ട്. ഇനി അത് ജല അതോറിറ്റിയിലേക്ക് കൈമാറും, അവിടെ നിന്ന് പാസ്സ് ആയി വന്നാല്‍ മാത്രമാണ് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ കഴിയൂ. മദ്രസ അധ്യാപകനാണ് സുലൈമാന്‍, തന്റെ വരുമാനം കൊണ്ട് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ദിവസങ്ങള്‍ കഴിയുംതോറും സ്ഥിതി വഷളാവുന്ന സാഹചര്യം ആയതിനാല്‍ എത്രയും പെട്ടെന്ന് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജീവനും, വീടിനും സംരക്ഷണം നല്‍കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!