അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റണം

0

 

തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷത്തില്‍ ഒടിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ, സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥന്‍ മുന്‍കൂട്ടി സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സര്‍ക്കാരിലേക്ക് റിസര്‍വ്വ് ചെയ്ത തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങള്‍ മുറിക്കുന്നതിന് റവന്യു അധികാരികളെ സമീപിക്കേണ്ടതാണ്.അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റാത്ത പക്ഷമുണ്ടാകുന്ന നാശ നഷ്ടങ്ങള്‍ക്ക് ദുരന്തനിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ ഉത്തരവാദിയായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!