കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം അവളിടം വനിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കേണിച്ചിറയില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു.കേണിച്ചിറ യുവപ്രതിഭ ഹാളില്‍ സംഘടിപ്പിച്ച പരിശിലന പരിപാടി ജില്ലാ വനിത കോഡിനേറ്റര്‍ അനീഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് കോഡിനേറ്റര്‍ അനിഷ് , സാജിറ ഹനിഫാ , മേഴ്‌സി ദേവസ്വ ,സിസിലിടിച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.പ്ലാസ്റ്റിക് കാരി ബാഗുകള്‍ ഉപേക്ഷിച്ച് പേപ്പര്‍ ഉപയോഗിച്ച് ബാഗുകള്‍ നിര്‍മ്മിക്കുന്നതിന് വിദഗ്ധ പരിശീലനമാണ് നല്‍കുന്നത്.