അനധികൃത മത്സ്യവില്‍പ്പന പിടികൂടി
മാനന്തവാടി നഗരത്തിലെ അനധികൃത മത്സ്യവില്‍പ്പന നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. രണ്ട് കച്ചവടക്കാരില്‍ നിന്നും പിഴ ഈടാക്കുകയും, ഒരാള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. രാത്രിയില്‍ മാനന്തവാടി മൈസൂര്‍ റോഡിലുണ്ടായിരുന മത്സ്യ വില്‍പ്പന തടഞ്ഞ് മീന്‍ എടുത്തു കൊണ്ട് പോകാനുള്ള ആരോഗ്യ വിഭാഗം ജിവനക്കാരുടെ ശ്രമം വാക്കേറ്റത്തിനുമിടയാക്കി.
രാത്രി കാലങ്ങളില്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ വാഹനങ്ങളില്‍ മത്സ്യ വില്‍പ്പന ദിവസങ്ങളായി തുടരുന്നുണ്ട്. ഇതിനെതിരെ നിരവധി പരാതികളും ഉയര്‍ന്നിരുന്നതായാണ് നഗരസഭ അധികൃതര്‍ പറയുന്നത്.ഈ സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃത വില്‍പ്പനക്കെതിരെ നടപടിയുമായി രംഗത്ത് എത്തിയത്.രണ്ട് വാഹനങ്ങളില്‍ നിന്നും മത്സ്യവും ത്രാസ്സുകളും പിടികൂടുകയും ചെയ്തിരുന്നു. മുന്നാമത്തെ വാഹനം പിടികൂടിയതോടെ മറ്റ് മത്സ്യ വില്‍പ്പനക്കാരും, നാട്ടുകാരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇത് അര മണിക്കുറോളം ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കത്തിനുമിടയാക്കി.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
നഗരസഭ ലേലം ചെയ്യുന്ന മാര്‍ക്കറ്റ് അടച്ചി തിന് ശേഷം മാത്രമാണ് ഉപജീവന മാര്‍ഗ്ഗമെന്ന നിലയില്‍ മതസ്യം വില്‍പ്പന നടത്തുന്നതെന്നായിരുന്നു കച്ചവടക്കാരുടെ വാദം. അതെ സമയം നഗരസഭ പരിധിയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യ വില്‍പ്പന നിരോധിച്ചിട്ടുള്ളതായും അനധികൃത വില്‍പ്പനക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി അജിത്ത്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എം പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് വില്‍പ്പന പിടികൂടിയത്. അതെ സമയം നഗരസഭ മാര്‍ക്കറ്റ് ഈ മാസം ലേലം ചെയ്യുന്നതിന് മുന്നോടിയായാണ് നടപടികളെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്