കണ്‍സഷന്‍ കാര്‍ഡില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്വകാര്യബസ് തൊഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണം.കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.പോലീസ് തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും അനീതി കാട്ടിയെന്നും ആരോപിച്ച് ഇന്ന് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിനെ തുടര്‍ന്നാണ് പ്രതിഷേധ പ്രകടനം.
സ്വകാര്യ ബസ് തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞു കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും സ്വകാര്യ ബസ് മാത്രമുള്ള റൂട്ടുകളില്‍ ഓട്ടോറിക്ഷകളുടെയും ടാക്‌സി ജീപ്പുകളുടെയും സമാന്തര സര്‍വ്വീസ് മാത്രമായിരുന്നു ജനങ്ങള്‍ക്ക് ആശ്രയം.പോലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രകടനം എച്ച്.ഐ.എം. യു.പി.സ്‌കൂളില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാക്കള്‍ സംസാരിച്ചു.