അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റണം

0

കാലവര്‍ഷം ശക്തിമായ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും, റോഡ് അരികുകളിലും, സ്വകാര്യഭൂമിയിലും അപകടഭീഷണിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റുന്നതിനുളള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണ നിയമ പ്രകാരമുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റേണ്ടത്. തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിലുള്ള ട്രീ കമ്മിറ്റി അടിയന്തരമായി യോഗം ചേര്‍ന്ന്് അതത് തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ അപകടഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിച്ചെന്ന് ഉറപ്പാക്കണം.

പരാതി/ അപേക്ഷ/ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിലും, ട്രീ കമ്മിറ്റി ശൂപാര്‍ശ ചെയ്തിട്ടുള്ളതിലും, നടപടി സ്വീകരിക്കാത്ത കേസുകളില്‍ പിന്നീടുണ്ടാകുന്ന അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കും. സ്വകാര്യഭൂമിയില്‍ അപകടഭീഷണിയില്‍ സ്ഥിതിചെയ്യുന്ന മരം മുറിച്ച് മാറ്റി ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് ഭൂവുടമയ്ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശം നല്‍കേണ്ടതും നോട്ടീസ് പരസ്യപ്പെടുത്തേണ്ട താണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!