ഡി.ടി.പി.സി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ ടൂറിസം മേഖല ജീവനക്കാര്‍ പണിമുടക്കി കല്‍പ്പറ്റ ഡി.ടി.പി.സി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. തീരുമാനമായില്ലെങ്കില്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് സംയുക്ത സമര സമിതി.ഹെഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി .ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഐ.എന്‍.ടി.യു.സി.ജില്ലാ പ്രസിഡണ്ട് പി.പി.ആലി അദ്ധ്യക്ഷനായിരുന്നു.എച്ച്എംഎസ് ജില്ലാ സെക്രട്ടറി കെ.എസ്.ബാബു,സമര സമിതി കണ്‍വീനര്‍ കെ.വി.രാജു,പി.എ.ഷെഫീക്ക് എന്നിവര്‍ സംസാരിച്ചു.
ഡി.ടി.പി.സി. ജീവനക്കാര്‍ക്ക് 2019-20 വര്‍ഷത്തില്‍ നല്‍കിയതുപോലെ ശമ്പളം ബോണസായി അനുവദിക്കുക, ജീവനക്കാരുടെ സേവനമേഖല വ്യവ സ്ഥകള്‍ക്കെതിരെ ആനോയലി പരിഹരിക്കുക, മെഡിക്കല്‍ ഗ്രാറ്റിവിറ്റി, ഇന്‍ഷുറന്‍സ് പരിരക്ഷ, മറ്റ് തൊഴില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുക, 10 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ബൈജു തോമസ്, എം.എസ്.ദിനേശന്‍, പി.കുഞ്ഞിക്കോയ, മനീഷ് വി.എസ്, കെ.രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.സൂചനാ സമരത്തില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ലായെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് സമരവുമായി മുന്നോട്ട് പോകാനാണ് യൂണിയനുകളുടെ തീരുമാനം