യാത്രാക്ലേശം അതിരൂക്ഷം കമ്പളക്കാട് -കല്ലഞ്ചിറ-കരണി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വിസ് പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍

0

പ്രദേശവാസികള്‍ ചേര്‍ന്ന് കൂട്ടായ്മകള്‍ രൂപീകരിച്ച് പലതവണ ഓഫിസുകള്‍ കയറിയിറങ്ങിയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും നേരില്‍കണ്ടും നിവേദനങ്ങളും പരാതികളും നല്‍കിയ ശേഷമാണ് 2019 ല്‍ കല്‍പറ്റ-കമ്പളക്കാട്-പറളിക്കുന്ന്-കല്ലഞ്ചിറ-കരണി-മീനങ്ങാടി റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നത്.ഏറെ ആവേശത്തോടെയാണ് നാട്ടുകാര്‍ ബസിനെ വരവേറ്റത്.രാവിലെയും വൈകിട്ടും സര്‍വീസ് നടത്തിയ ബസ് പ്രദേശത്ത് നിന്നും ദൂരെ സ്ഥലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കും ഏറെ ഉപകാരപ്രദമായിരുന്നു.പ്രദേശവാസികള്‍ ചേര്‍ന്ന് പറളിക്കുന്ന് മുതല്‍ കരണി വരെ വിവിധ സ്റ്റോപ്പുകളില്‍ ബസ് വെയ്റ്റിംഗ് ഷെഡുകളും സ്ഥാപിച്ചിരുന്നു.എന്നാല്‍ രണ്ടുവര്‍ഷകാലത്തോളം സര്‍വീസ് നടത്തിയ ബസ് കോവിഡ് സമയത്ത് നിര്‍ത്തലാക്കി. കോവിഡ് മാറി ജനജീവിതം സാധാരണ നിലയിലായിട്ടും സര്‍വീസ് പുനരാരംഭിച്ചില്ല.ബസ് സര്‍വീസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ചേര്‍ന്ന് ഒപ്പ് ശേഖരണം നടത്തി എംഎല്‍എ ടി. സിദ്ധിഖിനും ഡിറ്റിഒയ്ക്കും നിവേദനം നല്‍കിയിട്ടുണ്ട്.നൂറ് കണക്കിനാളുകളുടെ ആശ്രയമായിരുന്ന ബസ് സര്‍വീസ് വീണ്ടും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!