പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂ.ഐ.പി.ആര്‍) എട്ടില്‍ കുറയാത്ത സാഹചര്യത്തില്‍ വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ലോക്ഡൗണ്‍ വ്യാഴാഴ്ച്ച മുതല്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം പൊഴുതന, അമ്പലവയല്‍ പഞ്ചായത്തുകളിലെ ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതുക്കിയ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിച്ചത്. ലോക്ഡൗണ്‍ മേഖലയില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും.
ഓണം തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ആള്‍ക്കൂട്ടമുണ്ടാവുന്ന പരിപാടികള്‍ അനുവദിക്കില്ല. ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും, അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ സത്യവാങ്മൂലം കയ്യില്‍ കരുതി അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണ്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി സംവിധാനത്തിലൂടെ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാവുന്നതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ വഴിയോരക്കച്ചവടം നടത്തുന്നതിന് അനുവാദമുണ്ടായിരിക്കുകയുള്ളു.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ)
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ആഗസ്റ്റ് 18 വരെയുളള പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ചുവടെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനസംഖ്യ, ഡബ്ല്യൂ.ഐ.പി.ആര്‍ ക്രമത്തില്‍,
തവിഞ്ഞാല്‍
40231
3.73
തൊണ്ടര്‍നാട്
26837
2.31
തിരുനെല്ലി
33451
2.45
മാനന്തവാടി നഗരസഭ
45768
4.33
എടവക
35895
2.51
വെളളമുണ്ട
47839
1.84
പടിഞ്ഞാറത്തറ
31943
3.10
കോട്ടത്തറ
20191
1.83
തരിയോട്
11609
6.46
പനമരം
51775
3.15
പുല്‍പ്പളളി
39970
2.88
മുളളന്‍കൊല്ലി
32496
2.25
പൂതാടി
40115
3.47
കണിയാമ്പറ്റ
43043
2.46
മീനങ്ങാടി
35337
4.90
മുട്ടില്‍
42136
5.32
കല്പറ്റ നഗരസഭ
36802
7.28
വെങ്ങപ്പളളി
14698
7.08
പൊഴുതന
21453
7.13
വൈത്തിരി
20272
8.68
മേപ്പാടി
41085
3.99
മൂപ്പൈനാട്
29548
3.93
അമ്പലവയല്‍
40635
6.79
നെന്മേനി
54584
4.20
നൂല്‍പ്പുഴ
30974
4.52
സുല്‍ത്താന്‍ ബത്തേരി നഗരസഭ
55149
3.92