സമ്മേളനം സമാപിച്ചു

0

 

രാജ്യത്തെ തോട്ടം മേഖലകയെക്കുറിച്ച് പഠനം നടത്തിയ പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോഫി ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യ സമ്മേളനം ആവശ്യപ്പെട്ടു.വെള്ളമുണ്ടയില്‍ രണ്ടുദിവസമായി നടന്ന സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം എം എം മണി ഉദ്ഘാടനം ചെയ്തു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 134 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ മന്ത്രി എം എം മണി, അഖിലേന്ത്യ കിസാന്‍ സഭ കേന്ദ്ര കമ്മിറ്റിയംഗം ഡി രവീന്ദ്രന്‍ എന്നിവര്‍സംസാരിച്ചു.രാജ്യത്തെ തോട്ടം മേഖലകയെക്കുറിച്ച് പഠനം നടത്തിയ പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോഫി ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. പ്രഥമ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ ചെറുകിട, ഇടത്തരം കര്‍ഷകരുടെ സഹകരണസംഘങ്ങള്‍ രൂപികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്ന് 10 വര്‍ഷം കഴിഞ്ഞിട്ടും ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ഷക കൂട്ടായ്മയിലൂടെ സഹകരണസംഘങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കണം

വയനാട്ടില്‍ രണ്ട് ദിവസമായി നടന്ന സമ്മേളനം സമാപിച്ചു. വിള അടിസ്ഥാനത്തില്‍ കര്‍ഷകരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യ കിസാന്‍ സഭ സംഘടിപ്പിച്ച സമ്മേളനം രാജ്യത്തെ കാപ്പി കര്‍ഷകരുടെ വിവിധങ്ങളായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.രാജ്യത്ത് കാപ്പി ഉല്‍പ്പാദനം ഏറ്റവും കൂടുതലുള്ള 15 ജില്ലകളില്‍ ഡിസംബര്‍ അഞ്ചിന് മാര്‍ച്ച് നടത്തി. അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക്. നിവേദനം നല്‍കും. വില്ലേജ് തലത്തില്‍ കണ്‍വന്‍ഷനുകള്‍ ചേരും. 2023 ഏപ്രിലില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന കര്‍ഷക, തൊഴിലാളി സംഘര്‍ഷ് റാലിയില്‍ കാപ്പികര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കാനും സമ്മേളനം തീരുമാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!