ജില്ലയിലെ അഞ്ച് കോളേജുകളില്‍ നാലിലും എസ്എഫ്‌ഐ

0

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് കോളേജുകളില്‍ നാലിലും എസ് എഫ് ഐ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു.മാനന്തവാടിയിലെ മേരി മാതാ കോളേജ്, ഗവ.കോളേജ്, പി കെ കാളന്‍ മെമ്മോറിയല്‍ കോളേജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ എന്നീ കോളേജ് യൂണിയനുകളിലാണ് മുഴുവന്‍ മേജര്‍ സീറ്റുകളിലും എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ തന്നെ മറ്റ് സംഘടനകളില്‍ വിദ്യാര്‍ഥികള്‍ മത്സരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മേരീമാതാ ഒഴികെയുള്ള കോളേജുകളില്‍ എസ് എഫ് ഐ യൂണിയന്‍ ഉറപ്പിച്ചിരുന്നു.ഗവ.കോളേജില്‍ ചെയര്‍ പേഴ്‌സണ്‍ സീറ്റിലേക്കും യൂണിവേഴ്‌സിറ്റി സെന്ററില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ,ജനറല്‍ സെക്രട്ടറി, ജോ. സെക്രട്ടറി സീറ്റുകളിലേക്കുമാണ് മത്സരം നടന്നത് ഇവിടെയെല്ലാം എസ്എഫ്‌ഐ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാനന്തവാടി നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!