കൂടല്‍ക്കടവ് ഇറിഗേഷന്‍ പദ്ധതി കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതായി
മാനന്തവാടി നഗരസഭയിലെ പയ്യംപള്ളി കൂടല്‍ക്കടവ് ഇറിഗേഷന്‍ പദ്ധതിയിലെ തകരറിലായ മോട്ടറുകളും വെള്ളം കൊണ്ടു പോകുന്നതിനുള്ള ഇരുമ്പ് പൈപ്പുകള്‍ കാലപാഴക്കത്താല്‍ തുരുമ്പ് പിടിച്ച് നശിച്ചതുകൊണ്ട് ജലസേചനത്തിന് സൗകര്യമില്ലാതെ കര്‍ഷകര്‍ ദുരിതത്തില്‍.നൂറ്റി ഇരുപത്തിയഞ്ച് എച്ച്.പിയുടെ മൂന്ന് മോട്ടറുകളില്‍ രണ്ട് എണ്ണവും തകരാറിലാണ്.നെല്‍ക്കൃഷിക്ക് വെള്ളം ഏറ്റവും ആവശ്യമുള്ള സയത്ത് വെള്ളം പമ്പ് ചെയ്യുന്നതിന് കഴിയത്തത് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കൂടല്‍ക്കടവ് കബനി നദിയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് അറുനൂറ് ഏക്കറിലധികം വയലില്‍ ഇരുപ്പുകൃഷിയും കരസ്ഥലത്തും മറ്റ് കൃഷികള്‍ക്കും വെള്ളം എത്തിക്കുന്നുണ്ട്.മോട്ടറുകളും പൈപ്പുകളും മാറ്റി സ്ഥാപിക്കണമെന്നണ് പ്രദേശത്തെ കര്‍ഷകരുടെ ആവശ്യം. വെള്ളം ഇല്ലത്തിനാല്‍ കൃഷികള്‍ കനത്ത വേനലില്‍ ഉണങ്ങി നശിക്കുന്ന സ്ഥിതിയിലും നിരവധി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച നിലയിലുമാണ്.