സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ. കോളേജില്‍ ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ് എസ്.ടി വിഭാഗത്തിലും, ഒന്നാം വര്‍ഷ എം.എ ഡവലപ്മെന്റ് ഇക്കണോമിക്സ് കോഴ്സിലും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പുസഹിതം ഒക്ടോബര്‍ 29 നകം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04935240351.
സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
പനമരം ബ്ലോക്ക് പഞ്ചായത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം. ആര്‍.സി.ഐ രജിസ്ട്രേഷനുളള ബി.എസ്.എല്‍.പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥിര താമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 5 നകം പനമരം ഐ.സി.ഡി.എസില്‍ ലഭിക്കണം. ഫോണ്‍: 04935-220282, 8547344960.
സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ. പോളിടെക്‌നിക് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേനെയുള്ള ഡിപ്ലോമ രണ്ടാം വര്‍ഷ പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടടോബര്‍ 28 ന് രാവിലെ 10ന് നടക്കും. ഫോണ്‍: 04935 293024, 9400441764, 8281063734.
പി.എച്ച്.ഡി പ്രവേശനം
മലപ്പുറം ഗവ. കോളേജില്‍ ഇംഗ്ലീഷ് പി.എച്ച്.ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ ഒക്ടോബര്‍ 31 ന് ഉച്ചക്ക് 1.30 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 90611734918.
ലഹരിമുക്ത ബോധവല്‍കരണ ക്ലാസ്
നാരങ്ങാക്കണ്ടി കോളനിയില്‍ ലഹരിമുക്ത ബോധവല്‍കരണ ക്ലാസും റാലിയും സംഘടപ്പിച്ചു. കല്‍പ്പറ്റ ഗവ. എല്‍.പി.സ്‌കൂള്‍ സംഘടിപ്പിച്ച പരിപാടി കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. അജിത ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ എം.വി. ജയകുമാര്‍ ക്ലാസെടുത്തു. എജ്യുക്കേഷന്‍ വളണ്ടിയര്‍ ശബ്ന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.ടി.എ പ്രസിഡണ്ട് കെ. രജിത്ത്, കൗണ്‍സിലര്‍ ജൈന ജോയ്, പ്രധാന അധ്യാപിക ടി.ടി. ശോഭന, ഇ. മുസ്തഫ എന്നിവര്‍ സംസാരിച്ചു. ആശാവര്‍ക്കര്‍, ചൈല്‍സ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠന മികവിന് എസ്.എസ്.കെ രൂപരേഖ തയ്യാറാക്കി
ഗോത്രമേഖലയിലെ വിദ്യാര്‍ത്ഥികളുടെ പഠന പിന്തുണ ഉറപ്പാക്കുന്നതിന് ആസ്പിരേഷണല്‍ ജില്ലയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം പദ്ധതി നടപ്പാക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭാഷാശേഷി, ഗണിതശേഷി, ശാസ്ത്രാഭിരുചി എന്നിവ ഉറപ്പാക്കുന്നതിനോടൊപ്പം പഠന പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. സഹവാസ ക്യാമ്പുകള്‍, നാടക ക്യാമ്പുകള്‍, ശാസ്ത്ര പരീക്ഷണ-നിരീക്ഷണ അവസരങ്ങള്‍, മീഡിയ ക്യാമ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തി സമഗ്രമായ അനുഭവം കുട്ടികളില്‍ എത്തിക്കുക എന്നതും വിദ്യാലയ പ്രവര്‍ത്തനത്തോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുക എന്നതും പദ്ധതി ലക്ഷ്യം വെക്കുന്നു. ആദ്യ ഘട്ടത്തിന് ശേഷം ജില്ലയിലെ എല്ലാ സമഗ്ര ശിക്ഷാ പഠന കേന്ദ്രങ്ങളിലും പ്രവൃത്തനം വ്യാപിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ആശയ രൂപീകരണ ശില്‍പശാല ലക്കിടിയില്‍ സംഘടിപ്പിച്ചു. ഡയറ്റ്, എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, മഹിളാ സമഖ്യ, ഐ.റ്റി.ഡി.പി. വിദ്യാഭ്യാസ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്; അപേക്ഷ തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2022-23 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി നവംബര്‍ 15 വരെ നീട്ടി. അപേക്ഷ ഫോറം ജില്ലാ ഓഫീസിലും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.kmtwwfb.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 04936 206355.