കാട്ടുപന്നിയെ പാതി ഭക്ഷിച്ച നിലയില്‍; പ്രദേശത്ത് കടുവയുടെ കാല്‍പാടുകളും

0

കൃഷ്ണഗിരി മേപ്പേരിക്കുന്ന് ഭയങ്കരം കുന്നിന് സമീപം കാട്ടുപന്നിയെ പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്ത് കടുവയുടെ കാല്‍പാടുകളും. തിരച്ചില്‍ നടത്തിയും ക്യാമ്പ് ചെയ്തും കടുവ ഭീതി അകറ്റുന്നതിന് പ്രയത്‌നിക്കുന്ന വനം വകുപ്പ് ജീവനക്കാര്‍ക്ക് വെല്ലുവിളിയായാണ് വീണ്ടും കടുവാ സാന്നിധ്യമുണ്ടായിരിക്കുന്നത്. പ്രദേശത്തെ
പുഴുക്കാത്തറ ബിനുവിന്റെ വീടിന് സമീപമാണ് പാതി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയത്.
രണ്ടാഴ്ചയിലധികമായി പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരമായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ ജീവന്‍ അപായപ്പെടുന്നതല്ലാതെ കടുവ ഇപ്പോഴും കാണാമറയത്താണ്. 5 ആടുകളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി കര്‍ഷകര്‍ക്ക് നഷ്ടമായത്. പ്രദേശത്തെ പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറിക്ക് മുകളില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച കടുവയെ നാട്ടുകാരില്‍ പലരും നേരില്‍ കണ്ടിരുന്നു. ഇന്നും പാറപ്പുറത്ത് നിലയുറപ്പിച്ച കടുവയെ തങ്ങള്‍ കണ്ടെന്നും നാട്ടുകാര്‍ ആവര്‍ത്തിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!