ഒന്നര മാസത്തോളമായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു വലിയ ലോറികള്‍ ചുരത്തിലൂടെ കടത്തി വിടുന്നതിന് ദേശീയ പാത , പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.കോഴിക്കോട് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.തിരക്ക് കുറഞ്ഞ സമയത്തായിരിക്കും വാഹനങ്ങള്‍ കടത്തിവിടുക.
ദേശീയപാത ഉദ്യോഗസ്ഥരായ എക്‌സി. എഞ്ചിനീയര്‍ ഗിരിജ, അസി.എക്‌സി. എഞ്ചിനീയര്‍ റെനി മാത്യു, അസി.എഞ്ചിനീയര്‍ സുനോജ്, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ആര്‍.ടി.ഒ സുമേഷ് പി.ആര്‍, എം വി.ഐമാരായ സുമേഷ് പി.ജി., രാജീവന്‍, പോലീസ് എസ് ഐ വിപിന്‍, ചുരം സംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.