ഒടിടി സാധ്യതകള്‍ പരിചയപ്പെടുത്താന്‍ ഒടിടി കോണ്‍ക്ലേവ് കൊച്ചിയില്‍

0

 

പുതിയ കാലത്തിന്റെ മാധ്യമമായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മാറുമ്പോള്‍, ഒടിടിയുടെ സാധ്യതകള്‍ അവതരിപ്പിക്കുന്ന ഒടിടി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍ നടക്കും. ഒടിടി കണ്ടന്റ്, ബിസിനസ് മേഖലകളെ പരിചയപ്പെടാനും ഡിജിറ്റല്‍ സ്ട്രീമിങ്ങിന്റെ നവീന സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ഒടിടി കോണ്‍ക്ലേവ് അവസരമൊരുക്കും.സിനിമ, മറ്റു കണ്ടന്റുകള്‍ തുടങ്ങിയവ ഒടിടിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതെങ്ങനെ,ഒടിടി തുറക്കുന്ന ബിസിനസ് സാധ്യതകള്‍ തുടങ്ങിയവയാണ് കോണ്‍ക്ലേവിലെ മുഖ്യ വിഷയം.കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ്, കേബില്‍സ് കാന്‍ പ്രസാധകരായ കേരള ഇന്‍ഫോ മീഡിയ എന്നിവര്‍ സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ചലച്ചിത്ര സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ി ഉണ്ണികൃഷ്ണന്‍, ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റോറിയല്‍ അഡൈ്വസര്‍ എംജി രാധാകൃഷ്ണന്‍, കെ -ഫാണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു- ഐഎഎസ്, ടാറ്റ എല്‍ക്‌സി ഗ്ലോല്‍ പ്രാക്ടീസ് ഹെഡ് അജയ് കുമാര്‍ മെഹര്‍, പ്രമുഖ മാധ്യമ നിരൂപകന്‍ ഡോ. സിഎസ് വെങ്കിടേശ്വരന്‍, ചലച്ചിത്ര നിര്‍മാതാവും നടനുമായ പ്രകാശ് ബാരെ, സീ5 ഡയറക്ടര്‍ (ടഢഛഉ) വിനോദ് ജാഫ്രി, സോണ്‍വേര്‍ ടെക്‌നോളജീസ് ചീഫ് മാര്‍ക്കറ്റിംഗ് മാഫീസര്‍ സൌരവ് സോറല്‍, എംഎസ്എന്‍ -നോക്കിയ സാലൂഷന്‍സിലെ ഒടിടി വിദഗ്ധനായ രാജീവ് ജോണ്‍, വിവിധ ഒടിടി ബ്രാന്‍ഡുകളുടെയും ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെയും ഐഎസ്പി – എംഎസ്ഓകളുടെയും മേധാവികള്‍ തുടങ്ങിയവര്‍ ഒടിടി കോണ്‍ക്ലേവില്‍ പങ്കെടുക്കും.

കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ്, കേബില്‍സ് കാന്‍ പ്രസാധകരായ കേരള ഇന്‍ഫോ മീഡിയ എന്നിവര്‍ സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് മീഡിയാ പാര്‍ട്ണര്‍. ടെക്‌നോളജി പാര്‍ട്ണര്‍ സോണ്‍വേര്‍ ടെക്‌നോളജീസാണ്. – മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഡെലിഗേറ്റുകള്‍ക്ക് ഇത്രമാണ് ഒടിടി കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ കഴിയുക. ംംം.സലൃമഹമശിളീാലറശമ.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Leave A Reply

Your email address will not be published.

error: Content is protected !!