മുല്ലപ്പള്ളി മത്സരിക്കും: കോഴിക്കോടും വയനാടും സുരക്ഷിതമെന്ന് വിലയിരുത്തല്‍

0

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും. കോഴിക്കോട്ടുനിന്നോ വയനാട്ടില്‍ നിന്നോ മത്സരിക്കാന്‍ മുല്ലപ്പള്ളി താത്പര്യമറിയിച്ചിട്ടുണ്ട്. മത്സരിക്കാന്‍ മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു. കല്‍പ്പറ്റ മത്സരിക്കാന്‍ സുരക്ഷിതമണ്ഡലമാണെന്നാണ് മുല്ലപ്പള്ളി തന്നെ കരുതുന്നത്. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് നേരത്തെ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു

മുല്ലപ്പള്ളി വടക്കന്‍ കോരളത്തില്‍ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നത്. സിപിഎമ്മിന് പൊതുവേ വേരോട്ടമുള്ള വടക്കന്‍ കേരളത്തില്‍ കെപിസിസിഅധ്യക്ഷന്‍ നേരിട്ട് മത്സരരംഗത്തിറങ്ങി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കണമെന്നും സമിതി യുടെ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കണ മെന്നും ഇതിലൂടെ കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നു. ഇതോടൊപ്പം മത്സരിച്ചാല്‍ വിജയിക്കുമെന്നുറപ്പുള്ള സുരക്ഷിതമണ്ഡലമാണ് മുല്ലപ്പള്ളി തേടുന്നത്. കല്‍പ്പറ്റ കാലങ്ങളായി യുഡിഎഫിനെതുണയ്ക്കുന്ന മണ്ഡല മാണ്. രാഹുല്‍ഗാന്ധി എംപിയായ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗം. ഇവിടെ മത്സരിക്കുന്നതില്‍ മുല്ലപ്പള്ളിക്ക് ഏറെ താത്പര്യമുണ്ട്.

കല്‍പ്പറ്റ അല്ലെങ്കില്‍ മുല്ലപ്പള്ളിക്ക് താല്‍പര്യം കോഴിക്കോടാണ്. കാലങ്ങളായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവന്ന സ്വന്തം നാടായ വടകരയിലേ്കക് ഇനി തിരിച്ചുപോകാമെന്ന് മുല്ലപ്പള്ളിക്കില്ല.

Leave A Reply

Your email address will not be published.

error: Content is protected !!