ജൂനിയര്‍ റെഡ് ക്രോസിന്റെ ജില്ലാതല ക്വിസ് മത്സരം ‘ക്വിസ് 2022’ കണിയാമ്പറ്റ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ് സ്മിത ശ്രീധരന് ഉദ്്ഘാടനം ചെയ്തു.നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോഡിനേറ്റര്‍ ഇ.സുരേഷ് ബാബു നേതൃത്വം നല്കി. വിജയികള്‍ക്ക് ജൂനിയര്‍ റെഡ്ക്രോസ് ജില്ലാ കോഡിനേറ്റര്‍ ആര്.എല്‍ റീന സമ്മാനങ്ങള്‍ നല്കി.
എസ് പി ആന്റ് എസ് പി മീനങ്ങാടി,ജി.എച്ച് എസ് തൃശ്ശിലേരി,ജി.എച്ച് എസ് വാളാട് എന്നീ സ്കൂളുകള്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി വൈത്തിരി താലൂക്ക് ചെയര്മാന് ഇന്‍ചാര്‍ജ്ജ് എ.പി ശിവദാസ് അധ്യക്ഷനായിരുന്നു.