ചരിത്രം കുറിച്ച് ഇന്ത്യ; വെങ്കലം സ്വന്തമാക്കി പുരുഷ ഹോക്കി ടീം

0

ടോക്യോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്‌കോര്‍.ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയര്‍ത്തെഴുനേല്‍പ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിംഗ്, ഹാര്‍ദിക് സിംഗ്, ഹര്‍മന്‍പ്രീത്, രൂപീന്ദര്‍ സിംഗ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

അറ്റാക്കിം?ഗില്‍ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോള്‍ ജര്‍മനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രന്‍ജിത്ത് ഗോള്‍ നേടി. തുടര്‍ന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്‌കോര്‍ ചെയ്തു. 28-ാം മിനിറ്റില്‍ ഹര്‍ദിക് സിംഗ് ഗോള്‍ അടിച്ച് സ്‌കോര്‍ 3-1 ല്‍ നിന്ന് 3-2 ലേക്ക് ഉയര്‍ത്തി. പിന്നീട് ഹര്‍മന്‍പ്രീത് ഗോള്‍ വല കുലുക്കി സ്‌കോര്‍ 3-3 ല്‍ എത്തിച്ചു. പിന്നീടുള്ള രണ്ട് ഗോളുകള്‍ പിറന്നത് മൂന്നാം ക്വാര്‍ട്ടറിലാണ്.ജര്‍മനിയുടെ 12 രണ്ട് പെനാല്‍റ്റി കോര്‍ണറുകളില്‍ പതിനൊന്നും പി.ആര്‍ ശ്രീജേഷും ഡിഫന്‍ഡര്‍മാരും ചേര്‍ന്ന് സേവ് ചെയ്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!