നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി

0

രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെ നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്മെന്റ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഇന്നലെ ബിവറേജസ് കോര്‍പറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളില്‍ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സര്‍ക്കുലര്‍.
മെയ് 19നാണ് ആര്‍ബിഐ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇതിന് പിന്നിലെ കാരണവും ആര്‍ബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ല്‍ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതെന്ന് ആര്‍ബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകള്‍ ഇറങ്ങിയത്.നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി.

 

Leave A Reply

Your email address will not be published.

error: Content is protected !!