അഞ്ചുകുന്ന് മോഷണ കേസ് പ്രതി പിടിയില്‍
അഞ്ചുകുന്ന് മോഷണ കേസ് പ്രതി പിടിയില്‍. പനമരം പോലീസാണ് പേര്യാ സ്വദേശി കുറുമുട്ടത്ത് വീട്ടില്‍ പ്രജീഷിനെ കസ്റ്റഡിയിലെടുത്തത്.അഞ്ചുകുന്നിലെ സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം നാലോളം കടകള്‍ കുത്തി തുറന്നായിരുന്നു മോഷണം.സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 90000 രൂപയും സംഭാവനപ്പെട്ടിയും മോഷ്ട്ടിച്ചിരുന്നു. മുഖം മറച്ച നിലയിലായിരുന്നു മോഷ്ട്ടാവ് സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയാണ് മാനന്തവാടി ടൗണില്‍ നിന്നാണ് പ്രതിയെ പനമരം പോലീസ് പിടികൂടിയത്. പനമരം എസ് ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത് ശിഹാബ്, മോഹന്‍ദാസ് തുടങ്ങിയവര്‍ അന്വേഷണ സംഗത്തിലുണ്ടായിരുന്നു.നാലോളം കടകള്‍ കുത്തി തുറന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് പ്രതി മോഷണം നടത്തിയത്. ഇതിന്റെ സിസി ടിവി ദൃശ്യവും അന്വേഷണ സംഘത്തിന് ഗുണമായി തീര്‍ന്നു.