ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന മഴക്കാലത്തിന് മുമ്പുള്ള പ്രളയ നിവാരണ പ്രവൃത്തികള്‍ മെയ് 25 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴസ്ണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. മുന്‍ ഉത്തരവ് പ്രകാരം സമയ ബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ചില തദ്ദേശ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് കാലാവധി നീട്ടിയത്. പുഴകളിലെ എക്കലുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വേഗത്തിലാക്കണം. ഇതിനായി രൂപീകരിച്ചിട്ടുള്ള സമിതി ഇക്കാര്യം ഉറപ്പു വരുത്തണം.
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ഇത്തരം പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നടപടി സ്വീകരിക്കണം. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള യോഗത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികളുടെ ഉത്തരവിറക്കി. അടിന്തര സാഹചര്യങ്ങളില്‍ ജില്ലയില്‍ വിവിധ വകുപ്പുകള്‍ അവരവരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. കണ്‍ട്രോള്‍ റൂമുകളുടെ വ്യാപനം തുടങ്ങിയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നീര്‍ച്ചാലുകളുടെ ഒഴുക്ക് തടസ്സപ്പെടാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.