ഒരു കുടുംബത്തില്‍ മൂന്ന് മാനസിക രോഗികള്‍ വേദനകളും യാതനയുമായി ഒരു കുടുബം

0

തൊണ്ടര്‍നാട്  കരിമ്പില്‍ കളരിക്കല്‍ ദിവാകരനും ഭാര്യ ചന്ദ്രികയും മകള്‍ ദിവ്യയും മരുമകന്‍ രാഹുലും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം തീര്‍ത്തും ദുരിതക്കയത്തിലാണ.്ദിവാകരന്‍ വര്‍ഷങ്ങളായി മാനസിക രോഗിയാണ്. നാട്ടുകാരുടേയും അടുത്ത ബന്ധുക്കളുടേയും ശ്രമഫലമായി ചികിത്സ ലഭ്യമാക്കാറുണ്ടെങ്കിലും കുറച്ച് കഴിഞ്ഞാല്‍ വീണ്ടും പഴയപടിയാവും. ഭാര്യ ചന്ദ്രികയുടെ മാനസികനിലയും പതിയെ തകരാറിലായി.
2 മക്കളില്‍ ഒരാളെ കല്യാണം കഴിച്ചു വിട്ടു. രണ്ടാമത്തെ മകള്‍ ദിവ്യ ഇവരോടൊപ്പമാണ് താമസം മകളുടെ ഭര്‍ത്താവ് രാഹുലും എട്ടു വര്‍ഷത്തോളമായി മാനസിക രോഗിയാണ്.വീട്ടില്‍ ഒരു റൂമില്‍ പുറത്തിറങ്ങാതെ കഴിയുകയാണ്.ഇവരുടെ ഏഴിലും നാലിലും പടിക്കുന്ന രണ്ട് മക്കള്‍ വീട്ടിലെ ഭീതിജനകമായ അന്തരിക്ഷത്തില്‍ ഭയന്നു കഴിയുകയാണ്. വീട്ടിലെ തുണികളെല്ലാം ദിവാകരന്‍ കത്തിക്കും വീട്ടുപകരണങ്ങളും
ഭക്ഷണം പാചകം ചെയ്താല്‍ അതില്‍ മൂത്രവിസര്‍ജനം ചെയ്യും.വീട്ടിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ പോലുമാവില്ല.പേടിച്ചരണ്ട് ഒരു മുറിയിലാണ് കുട്ടികള്‍ കഴിയുന്നത്.മകള്‍ ദിവ്യ വല്ലപ്പോഴും കൂലിപ്പണിക്ക് പോയാല്‍ കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത.് ദിവാകരനെ ചികിത്സക്കായി എവിടെയെങ്കിലും എത്തിച്ചാല്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തിരിച്ചു പറഞ്ഞയക്കും
വീണ്ടും അക്രമാസക്തനാവും ദിവാകരനും അസുഖം ബേധമാവുന്നത് വരെ നല്ല ചികിത്സയും കുടുംബത്തിന് സുരക്ഷയും സഹായവും കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്നതാണ് കുടുംബം ആവശ്യപ്പെടുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!