ശ്രേയസ്സ് ബാലസംഘം പുല്‍പ്പള്ളി മേഖല – അബ്ബ കായികോത്സവം നടവയലില്‍ സംഘടിപ്പിച്ചു. ശ്രേയസ്സ് ബാലസംഘത്തിലെ 22 സംഘങ്ങളില്‍ നിന്നുള്ള ഗോത്ര വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കായികമേളയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഗോത്ര വിഭാഗ കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ച മെച്ചപെടുത്തുന്നതിന് വേണ്ടിയും , വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് അബ്ബ എന്ന പേരില്‍ ശ്രേയസ്സിന്റെ ആഭിമുഖ്യത്തില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചതെന്ന് ശ്രേയസ് മേഖല ഡയറക്ട്ടര്‍ ഫാ: വര്‍ഗ്ഗീസ് കൊല്ലംമാവുടി പറഞ്ഞു . പുല്‍പ്പള്ളി മേഖലയിലെ 22 ബാലസംഘങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഓട്ട മത്സരം , ഹൈജമ്പ് , ലോങ് ജമ്പ് മത്സരങ്ങള്‍ നടത്തി . വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .